Wednesday, September 15, 2010

Sunday, January 11, 2009



കൊട്ടിലയുടെ ഹ്രിദയ തുടിപ്പായ യുവരഞ്ജിനി..1983 ല്‍ റജിസ്റ്റര്‍ ചെയ്ത ഒരു സംഘടന.

ഒരു സാംസ്ക്കാരിക സംഘടന എന്ന നിലയില്‍ നാടിന്റെ

സ്പന്ദനങ്ങളെ തൊട്ടറിയാന്‍കഴിഞ്ഞ് പ്രവര്‍ത്തിക്കുന്നു.

നിരവധി പരിപാടികളിലൂടെ..ഏഴൊം ഗ്രാമത്തിന്റെ നിരവധി ക്ലബ്ബുകളില്‍ പ്രാധാന്യം നേടിയ ഒരു ക്ലബ്ബാവാന്‍ കഴിഞ്ഞു 8വര്‍ഷം തുടര്‍ച്ചയായി കണ്ണൂരിന്റെ ആവേശമായി ഉത്തര മേഘലാ..വൊളീബൊള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ കഴിഞ്ഞു. തുടര്‍ന്നങ്ങൊട്ട്..ഒട്ടനേകം തനത് പരിപാടികളിലൂടെ നാടിന്റെ ഉള്‍ത്തുടിപ്പാവന്‍ കഴിഞ്ഞു.

ഓണാ‍ഘോഷ പരിപാടികള്‍ പുതുമ കൊണ്‍ടും നാടന്‍തനിമ കൊണ്ടും..ശ്രദ്ധേയമാക്കാന്‍ പ്രവര്‍ത്തകര്‍ക്കു കഴിഞ്ഞിട്ടുണ്ട്. പന്‍ന്ചായത്ത് കേരളോത്സവത്തില്‍ നിരവധി തവണ കലയിലും കായിക ഇനങ്ങളിലും നിരവധി നേട്ടങ്ങള്‍ കൊയ്യുവാന്‍ കഴിഞ്ഞു. കണ്ണൂര്‍ ജില്ലയെ മുഴുവനും കാസര്‍ഗോടിനെ ഭാഗീക മായും ചിരിയിലൂടെയും ചിന്തയിലൂടെയും കോരിത്തരിപ്പിച്ച യുവരഞ്ജിനിയുടെ കോഴിയും കൌപീനവും എന്ന തെരുവു നാ‍ടകം 100ല്‍ പരം വേദികളില്‍ അവതരിപ്പിക്കപ്പെട്ടു.....2009.ഡിസംബര്‍ 28 ന് ശ്രീ കോടിയേരി ബാലക്രിഷ്ണന്‍ ക്ലബ്ബിന്റെ കെട്ടിടോദ്ഘാടനം നിര്‍വ്വഹിച്ചു.

ഉത്ഘാടനം


സ: കൊടിയേരി ബാലക്രിഷ്ണന്‍ ഉദ്ഘാടന പ്രസംഗം നടത്തുന്നു.....